Sunday, December 2, 2007

പ്രഭാതകിരണം (ഒരു ഗാനം)

പ്രഭാതകിരണം തഴുകീയിരുളിന്‍
യവനികയുയര്‍ന്നു നിന്‍ പുഞ്ചിരിയാല്‍
പ്രണവമുണര്‍ന്നു പ്രകൃതിയുണര്‍ന്നു
പ്രിയതരമാമനുരാഗമുണര്‍ന്നു.

പ്രഭാതകിരണം.............

പരിണയസുദിനം കനവിലണഞ്ഞു
പരിമൃദുവദനം സുമദലമണിഞ്ഞു
പ്രണയവനികയില്‍ വനചന്ദ്രികയായ്
പടരാന്‍ പാലാഴി ചൊരിയാനണയൂ

പ്രഭാതകിരണം.........

അനാരതം തവ സ്മിതാതിമധുരം
സഞ്ജീവനിയായ് ഹൃത്തില്‍ നിറഞ്ഞു
അനുരാഗവിവശന്‍ അകതാരിലുണര്‍ന്നു
സമക്ഷമണയൂ ഹൃദയേശ്വരിയേ

പ്രഭാതകിരണം..........

14 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഒരു തേങ്ങ അദ്യമായി കിടക്കട്ടെ

അഭിലാഷങ്ങള്‍ said...

പൊതുവാളേ,

ഗാനം കൊള്ളാം, കേട്ടോ..

ഇത് ട്യൂണ്‍ ചെയ്ത് ആലപിക്കാന്‍ പറ്റിയ മിടുക്കന്മാര്‍ ബൂലോകത്ത് ഒരുപാട് ഉണ്ട്. ആരെങ്കിലും മനോഹരമായി പാടിക്കേട്ടിരുന്നെങ്കില്‍ നന്നായിരുന്നു.

ഞാന്‍ ആദ്യ 4 വരി പലരീതിയില്‍ പാടി നോക്കി. ഹി ഹി മോശമില്ല!!. വലിയ തരക്കേടില്ലാതെ എനിക്കും ഗാനത്തിന്റെ ട്യൂണ്‍ ചിട്ടപ്പെടുത്താന്‍ പറ്റും എന്ന് അഹങ്കരിച്ചിരിക്കുകയായിരുന്നു. പക്ഷെ അടുത്ത 8 വരികള്‍ എന്നെകൊണ്ട് അത്ര മനോഹരമാക്കാന്‍ പറ്റുന്നില്ല. അപ്പോള്‍ മനസ്സിലായി, ഇത് എനിക്ക് പറ്റിയ പണിയല്ല!
:-)

ഇനിയും ഗാനങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്..

-അഭിലാഷ്

lost world said...

-:)

Kallara Gopan said...

പൊതുവാളെ നല്ലഗാനമാണ് നോക്കട്ടെ സമയം കിട്ടുമെങ്കില്‍ ഞാന്‍ നോക്ക്കാം ,ഇതിനൊരു ട്യൂണിട്ട് പാടാന്‍ നന്ദിയോടെ ഗോപന്‍ കല്ലറ

Kallara Gopan said...

അഭിലാഷ് പറഞ്ഞതു പോലെ വലിയ മിടുക്കനായിട്ടൊന്നുമല്ല .ഒരു ശ്രമം മാത്രം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

hai, kollaam.

ശ്രീ said...

നല്ല വരികള്‍‌...

:)

സു | Su said...

വളരെ ഇഷ്ടമായി. പാടിക്കേട്ടാല്‍ ഇനിയും നന്നാവും. ആരെങ്കിലും പാടി ബ്ലോഗില്‍ ഇടണേ. :)

ഗോപന്‍ ജി, പാടി, വേഗം കേള്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Rasheed Chalil said...

നല്ല ഗാനം... ആരെങ്കിലും ഒന്ന് പാടി ബ്ലൊഗില്‍ ഇട്ടിരുന്നെങ്കില്‍ ...

മുസ്തഫ|musthapha said...

ഒരു നല്ല ഗാനമായ് മാറാന്‍ സാധ്യതയുള്ള നല്ല വരികള്‍...

പൊതുവെ, നന്നായിട്ടുണ്ട് :)
(പൊതുവെ എന്നത് അഗ്രുവെ... അപ്പുവെ എന്ന ടോണില്‍ വായിക്കാന്‍ അപേക്ഷ)

ബഹുവ്രീഹി said...

pothuvaal ji,

nalla paatt.

സുല്‍ |Sul said...

പൊതുവേ, (ആഗ്രകട)
നന്നായിരിക്കുന്നു ഈ വരികള്‍.
നല്ല ഗാനം.
എഴുതുമ്പോള്‍ ഒരു ട്യൂണ്‍ മനസ്സില്‍ ഉണ്ടാവുമല്ലോ
അതു വച്ച് ആരെകൊണ്ടെങ്കിലും പാടിക്കുന്നേ.
തമനുവിനും പറ്റും (വേണേല്‍) :)
-സുല്‍

ഗീത said...

നല്ല ഒന്നാന്തരം കവിത.
ശ്രി കല്ലറ ഗോപന്‍ ഈണമിട്ടു പാടിയാല്‍ സൂപ്പര്‍‌ ഗാനമാകും. അതു കേള്‍ക്കാന്‍ കാത്തിരിക്കുന്നു....

ചുള്ളിക്കാലെ ബാബു said...

പൊതുവെ, നന്നായിട്ടുണ്ട്!