Sunday, August 10, 2008

ചന്ദ്രിക നീരാട്ടിനിറങ്ങി ( ഗാനം)


ചന്ദ്രിക നീരാട്ടിനിറങ്ങി
ചന്ദ്രഗിരീ നിന്‍ ഓളങ്ങളില്‍
ചന്ദനം പൂക്കുന്ന താഴ്വരയില്‍
ചാമരം വീശി തളിര്‍തെന്നല്‍
[ചന്ദ്രിക നീരാട്ടിനിറങ്ങി..........
ഇന്ദുമുഖീ നിന്‍ നീള്‍മിഴിപ്പൊയ്കയില്‍
ഇന്ദീവരമായ് വിടരാന്‍ കൊതിപ്പു ഞാന്‍
സുന്ദരമാമീ പൌര്‍ണ്ണമി നിന്നുടെ
മന്ദഹാസമോ മാന്ത്രിക സ്പര്‍ശമോ?
[ചന്ദ്രിക നീരാട്ടിനിറങ്ങി...........
പൊന്‍‌കണിയൊരുക്കീ പുലര്‍കാല ചന്ദ്രന്‍
പൊന്‍‌ഹാരമണിഞ്ഞൊരുങ്ങീ കണിക്കൊന്ന
പൂമകളേ നീയുണരൂ ഇന്നെ‌ന്റെ
പൂവാടിയില്‍ സ്നേഹ സുഗന്ധമായൊഴുകൂ
[ ചന്ദ്രിക നീരാട്ടിനിറങ്ങി...........
************************************************
ആരെങ്കിലും പാടിക്കേള്‍‌ക്കാന്‍ പറ്റിയിരുന്നെങ്കില്‍.........

10 comments:

Rasheed Chalil said...

വൌ... നിറഞ്ഞ നിലാവില്‍ പാടവരമ്പത്ത് കൂടെ നടന്ന സുഖം...

ആരെങ്കിലും ഒന്ന് പാടിയിരുന്നെങ്കില്‍...

(തമനുവിലാണെന്റെ പ്രതീക്ഷ.)

paarppidam said...

nannaayirikkunnu.photoyum kollaam

സുല്‍ |Sul said...

ഇനി ഇതാരു പാടും???

നന്നായിരിക്കുന്നു വരികള്‍!!!

-സുല്‍

തമനു said...

നല്ല വരികള്‍ പൊതുവാളേ..

:)

@ ഇത്തിരീ.. ആരെങ്കിലും നല്ല കുറച്ചു വരികള്‍ എഴുതിയാല്‍ അതെങ്ങനേലും നശിപ്പിക്കണമെന്നാ ആഗ്രഹം അല്ലേ ... കുശുമ്പന്‍ :)

Ziya said...

മനോഹരം!

thoufi | തൗഫി said...

വരികളിഷ്ടമായി..
ആദ്യ ആറുവരികളിലെ
ആ പ്രാസഭംഗിയും അതിലേറെ ഇഷ്ടമായി.

ഓളങ്ങളില്‍ തട്ടി നിലാവ് പ്രതിധ്വനിക്കുമ്പോള്‍
നദിക്കോ അതോ ചന്ദ്രികക്കൊ കൂടുതല്‍ ഭംഗി..?

പൊതുവാള്‍ ക്ഷമിക്കണം,മൂന്ന് ഓഫ്ടോപ്പിക്കുണ്ടെ :

1: നീള്‍മിഴിപ്പൊയ്കയോ‍ അതോ നീര്‍മിഴിപ്പൊയ്കയോ?

2: ഏതു ചന്ദ്രികയാണീ നട്ടപ്പാതിരക്ക്
നീരാട്ടിനിറങ്ങിയതെന്ന് നോക്കാന്‍ വന്നതാണൊ തമനു?

3: നിങ്ങള്‍‍ക്കൊക്കെ അത്ര നിര്‍ബന്ധമാണെങ്കില്‍
ഞാന്‍ തന്നെ...

ഗീത said...

ഈ പാട്ട് പാടിയിരിക്കുന്നത് കേട്ടു. അതിമനോഹരം. വരികളും, ഈണവും ആലാപനവും എല്ലാം. അഭിനന്ദനങ്ങള്‍.

ശിശു said...

ഗോപന്‍‌ജിയുടെ സംഗീതത്തില്‍ ഈ ഗാനം അതീവ ഹൃദ്യമായിരിക്കുന്നു. എനിക്കു തോന്നുന്നു ബ്ലോഗില്‍നിന്നും ഇറങ്ങിയിരിക്കുന്ന ഗാനങ്ങളില്‍ വെച്ച് ഏറ്റവും മനോഹരമായ ഗാനം ഒരുപക്ഷെ ഇതായിരിക്കും.. അഭിനന്ദനങ്ങള്‍.

G. Nisikanth (നിശി) said...

നല്ല വരികൾ...

ഗോപൻ ചേട്ടന്റെ സംവിധാനത്തിൽ സുദീപ് നന്നായി പാടുകയും ചെയ്തിരിക്കുന്നു...

ആശംസകൾ..

poor-me/പാവം-ഞാന്‍ said...

Glad to meet you here .