Friday, January 4, 2008

തിരയുന്നതെന്തെന്റെ മിഴിയില്‍ ( ഒരു യുഗ്മഗാനം )

Voice A
തിരയുന്നതെന്തെന്റെ മിഴിയില്‍
തിരയുടെ താളമോ തീരത്തിന്‍ മോഹമോ
താരാട്ടു കേട്ടു മയങ്ങുന്ന പൈതലിന്‍
തൂനിലാവൂറുന്ന പുഞ്ചിരിയോ
പറയൂ പറയൂ നീ
തിരയുന്നതെന്തെന്റെ മിഴിയില്‍

*************[തിരയുന്നതെന്തെന്റെ.....
Voice B
ഒരു സ്വപ്നവസന്തമെന്റെ മുന്നില്‍ വിരിഞ്ഞപ്പോള്‍
ഒരായിരം നെയ്ത്തിരി ദീപം തെളിഞ്ഞപ്പോള്‍
ഓര്‍മ്മകള്‍ ചിത്രശലഭങ്ങളായെന്നെ
ഒരുപൂമുറ്റത്തേക്കു മാടിവിളിക്കുന്നു
അതു നിന്റെ മിഴികളില്‍ തെളിയുന്നു കണ്മണീ
അനുരാഗലോലമാ തിരുവോണ നാളുകള്‍

********** [തിരയുന്നതെന്തെന്റെ ......
A
ഇനിയും വരില്ലേ വസന്തം ...
B
ഇതള്‍ നീട്ടുകില്ലേ സുമങ്ങള്‍ ...
A
ഹൃദയത്തില്‍ വിരിഞ്ഞൊരാ രാഗപുഷ്പത്തിന്റെ
വാടാത്തയിതളുകളില്ലേ...
B
നമ്മില്‍ മായാത്ത സൌരഭ്യമില്ലേ...
A&B
മണ്ണിനെ വിണ്ണാക്കാന്‍ മുള്ളിനെ പൂവാക്കാന്‍
കൈകോര്‍ത്ത നമ്മളൊന്നല്ലേ..
എന്നും നമ്മള്‍ക്ക് തിരുവോണമല്ലേ....

********** [തിരയുന്നതെന്തെന്റെ മിഴിയില്‍......

14 comments:

വല്യമ്മായി said...

വരികള്‍ നന്നായി,ഈണമനുസരിച്ച് ഒന്നു കൂടി എഡിറ്റ് ചെയ്യാന്‍ പറ്റുമല്ലോ .ഉദാഹരണത്തിന് തിരയുന്നതെന്തെന്‍ മിഴിയില്‍,നമുക്കെന്നും തിരു വോണമല്ലേ തുടങ്ങി.

Unknown said...

വല്ല്യമ്മായി,
വന്നതിനും അഭിപ്രായിച്ചതിനും നന്ദി.

പിന്നെ എഡിറ്റ് ചെയ്യുന്ന കാര്യം അതു ഈണം നല്‍കുന്നതിനനുസരിച്ച്, ആ സമയത്ത് അര്‍ത്ഥവ്യത്യാസം വരാതെ ചെയ്യാവുന്നതാണ്.

അഭിലാഷങ്ങള്‍ said...

ഇഷ്‌ടമായി.

:-)

Ziya said...

താങ്ക് യൂ പൊതുവാളേട്ടാ,
എന്തായാലും പാട്ടെഴുതിതന്നല്ലോ?
ഇനി ഞാന്‍ സംഗീതം നല്‍കി നമ്മടെ കുറുമാന്‍ ചേട്ടനെക്കൊണ്ട് പാടിച്ച് പോഡ്‌കാസ്റ്റാം, എന്തേയ്! (കുറ്റം പറഞ്ഞാലും സംഗതി വന്നില്ലെന്ന് മാത്രം പറയല്ല്)

ഇതിലിപ്പ ഏതു രാഗമാണോ പിടിക്കുക, ആവോ?
എന്നാലും ഒരു എട്ടരക്കട്ടക്ക് പിടിച്ചു നോക്കട്ടെ.

ഓടോ.പാട്ട് നന്നായിരിക്ക്‍ണൂ ട്ടാ..എന്നാലും വല്യമ്മായി പറഞ്ഞ പോലെ സംഗീതസംവിധാനാര്‍ത്ഥം വരികള്‍ ഒന്നു എഡിറ്റേണ്ടി വരും :)

ശ്രീ said...

നന്നായിരിയ്ക്കുന്നു, വരികള്‍‌!

:)

ഗിരീഷ്‌ എ എസ്‌ said...

നന്നായിരിയ്ക്കുന്നു

ഉപാസന || Upasana said...

:)
upaasana

സുല്‍ |Sul said...

ഈ പാട്ടെഴുത്ത് കവിത പോലെ വായിച്ചു മനസ്സിലാവില്ല അത് ഈണത്തോടെ കേട്ടു മനസ്സിലാക്കണം എന്ന് ഇപ്പൊ മനസ്സിലായി.

എന്നാലും, വരികള്‍ നന്നായിരിക്കുന്നു. ഒരു സ്വപ്നം കാണാനുള്ള വകയുണ്ട് :)
-സുല്‍

Myna said...

ഇത്‌ ഈണമിട്ട്‌ പാടി കേള്‍ക്കണമെന്നുണ്ട്‌. നന്നായി

ഗീത said...

യുഗ്മഗാനം നന്നായിരിക്കുന്നു. ആശയവും വരികളും നല്ലത്.

വല്യമ്മായിയും സിയയും പറഞ്ഞപോലെ ചില വരികളില്‍ അക്ഷരം കൂടുതല്‍.....ചെറിയ എഡിഷന്‍സ് വേണ്ടിവരും.

പാട്ട് കേള്‍ക്കാന്‍ കാത്തിരിക്കുന്നു.

ഹരിശ്രീ said...

തിരയുന്നതെന്തെന്റെ മിഴിയില്‍
തിരയുടെ താളമോ തീരത്തിന്‍ മോഹമോ
താരാട്ടു കേട്ടു മയങ്ങുന്ന പൈതലിന്‍
തൂനിലാവൂറുന്ന പുഞ്ചിരിയോ
പറയൂ പറയൂ നീ
തിരയുന്നതെന്തെന്റെ മിഴിയില്‍

വരികള്‍
കൊള്ളാം

മുസ്തഫ|musthapha said...

ശരി... ഇതുവരെ ഇതിനാരും ഈണമിടാത്ത സ്ഥിതിക്ക് ഞാനേറ്റു കാര്യം... പാടാന്‍ എല്ലാരും കൂടെ നിര്‍ബന്ധിക്കുകയാണേല്‍... അതും ഞാന്‍ തന്നെ... :)

പൊത്വോ നല്ല വരികള്‍... അവസാനത്തെ ആ എ & ബി ചേര്‍ന്നു പാടുന്ന വരികള്‍... പ്രത്യേകിച്ചും മനോഹരം... അഭിനന്ദനങ്ങള്‍

Anonymous said...

das43

Mahesh Cheruthana/മഹി said...

പൊതുവാളേട്ടാ,
വരികള്‍ ഇഷ്‌ടമായി!