Monday, December 10, 2007
Sunday, December 2, 2007
പ്രഭാതകിരണം (ഒരു ഗാനം)
പ്രഭാതകിരണം തഴുകീയിരുളിന്‍
യവനികയുയര്‍ന്നു നിന് പുഞ്ചിരിയാല്‍
പ്രണവമുണര്ന്നു പ്രകൃതിയുണര്‍ന്നു
പ്രിയതരമാമനുരാഗമുണര്‍ന്നു.
പ്രഭാതകിരണം.............
പരിണയസുദിനം കനവിലണഞ്ഞു
പരിമൃദുവദനം സുമദലമണിഞ്ഞു
പ്രണയവനികയില്‍ വനചന്ദ്രികയായ്
പടരാന്‍ പാലാഴി ചൊരിയാനണയൂ
പ്രഭാതകിരണം.........
അനാരതം തവ സ്മിതാതിമധുരം
സഞ്ജീവനിയായ് ഹൃത്തില്‍ നിറഞ്ഞു
അനുരാഗവിവശന്‍ അകതാരിലുണര്‍ന്നു
സമക്ഷമണയൂ ഹൃദയേശ്വരിയേ
പ്രഭാതകിരണം..........
Posted by
പൊതുവാള്
at
7:11 AM
14
comments
Links to this post
Labels: ഗാനം, പ്രഭാതകിരണം
Subscribe to:
Posts (Atom)

