Sunday, July 29, 2007

60 വയതിനിലെ

ഇരട്ടകളിലൊരാള്‍ ഞാന്‍
വയസ്സ് അറുപത് കഴിയുന്നു

തിരിഞ്ഞു നോക്കാന്‍ പേടിയാകുന്നു
മുന്നോട്ടുള്ള കാഴ്ചയ്ക്കൊരവ്യക്തത

അമ്മയ്ക്ക് കാലനായിപ്പിറന്ന സഹോദരന്‍
മക്കളുടെ ചങ്ങലയില്‍
പീഠാനുഭവങ്ങള്‍ ഏറ്റുവാങ്ങി
നരകിക്കുകയാണ്
എന്നു കേള്‍ക്കുന്നു.

ശൈശവം വെറുക്കുന്നൊരോര്‍മ്മ
മാതാവിനു പിന്നാലെ
പിതാവിന്റെ അരും കൊലയും
അതിജീവനത്തിന്റെ ദുരന്തസ്മരണകളും

യൌവനം കൊള്ളാം
ചങ്കൂറ്റത്തൊടെ സ്വന്തം കാലില്‍
ഏതാള്‍ക്കൂട്ടത്തിലും വ്യക്തിത്വം വിളിച്ചോതി
നിരാലംബര്‍ക്ക് കൈത്താങ്ങായി

പിന്നെപ്പൊഴോ, സിരയില്‍
അണുക്കളായ് കാപട്യമെത്തിപ്പെട്ടു.
വ്രണങ്ങള്‍ ശരീരത്തില്‍
അങ്ങിങ്ങു ജീര്‍ണ്ണിക്കയായ്

ഒഴിയും കട്ടില്‍ കിട്ടാന്‍
അച്ഛന്റെ മരണത്തെ
വരവേല്‍ക്കുന്ന മക്കള്‍
തന്നുടെ കാലമായി.

സ്വത്വമെന്നൊരു ധനം
പണയം വെച്ചു
പണ്ടു കൊള്ളതന്നവാ‍സാനമമ്മയെ
കൊന്നുതിന്ന കള്ളന്റെ മുന്നിലവര്‍.

എന്നെയുമവന്റെ ചങ്ങലയ്ക്കുള്ളില്‍
പൂട്ടുന്നതെന്നാണാവോ?.

കൊച്ചു മക്കളേ,
നിങ്ങളറിയണം
ഈ വൃദ്ധന്റെ മനോനില
ചങ്ങലയ്ക്കു ഭ്രാന്തു പിടിക്കാതെ സൂക്ഷിക്കണം.

10 comments:

Rasheed Chalil said...

ആ മനോനില അറിയാന്‍ മക്കള്‍ക്ക് താല്പര്യമില്ലല്ലോ...

ഇഷ്ടമായി.

മുസ്തഫ|musthapha said...

പൊതുവാള്‍... നന്നായിട്ടുണ്ട് ഈ വരികള്‍!

എനിക്കേറ്റവും ഇഷ്ടപ്പെട്ടത്...
“പിന്നെപ്പൊഴോ, സിരയില്‍
അണുക്കളായ് കാപട്യമെത്തിപ്പെട്ടു.
വ്രണങ്ങള്‍ ശരീരത്തില്‍
അങ്ങിങ്ങു ജീര്‍ണ്ണിക്കയായ്...”
ഈ വരികളാണ്...

ഈ തിരിഞ്ഞു നോട്ടം... നന്നായി ഒപ്പം കൂടെപ്പിറപ്പിനെ കുറിച്ചോര്‍ത്തുള്ള ദുഃഖവും!

Ziya said...

മനോഹരമായ കവിത.
അമ്മയ്ക്ക് കാലനായിപ്പിറന്ന സഹോദരന്‍
മക്കളുടെ ചങ്ങലയില്‍
പീഠാനുഭവങ്ങള്‍ ഏറ്റുവാങ്ങി
നരകിക്കുകയാണ്
എന്നു കേള്‍ക്കുന്നു.
(കാലം സാക്ഷി ചരിത്രം സാക്ഷി )
പിന്നെപ്പൊഴോ, സിരയില്‍
അണുക്കളായ് കാപട്യമെത്തിപ്പെട്ടു.
വ്രണങ്ങള്‍ ശരീരത്തില്‍
അങ്ങിങ്ങു ജീര്‍ണ്ണിക്കയായ്
(എനിക്കുമങ്ങനെ തോന്നാറുണ്ട്)

വല്ലാതെ ഫീല്‍ ചെയ്തു.

വേണു venu said...

എല്ലാ വരികളും ഇഷ്ടപ്പെട്ടു പൊതുവാളേ.
ചങ്ങലയ്ക്കു ഭ്രാന്തു പിടിക്കാതിരിക്കട്ടേ.:)

Harold said...

പ്രിയ വിശ്വശ്രീ,
രാജ്യമെന്നാല്‍ നാമെല്ലാം ചേരുന്നതല്ലേ? താങ്കളുടെ മുന്നറിയിപ്പു വളരെ അര്‍ത്ഥവത്താണ്.
“ കൊച്ചു മക്കളേ,
നിങ്ങളറിയണം
ഈ വൃദ്ധന്റെ മനോനില
ചങ്ങലയ്ക്കു ഭ്രാന്തു പിടിക്കാതെ സൂക്ഷിക്കണം.“
ഞാന്‍ ശുഭാപ്തി വിശ്വാസിയാണ്.

:: niKk | നിക്ക് :: said...

യൌവനം കൊള്ളാം
ചങ്കൂറ്റത്തൊടെ സ്വന്തം കാലില്‍
ഏതാള്‍ക്കൂട്ടത്തിലും വ്യക്തിത്വം വിളിച്ചോതി
നിരാലംബര്‍ക്ക് കൈത്താങ്ങായി


:)

അഭിലാഷങ്ങള്‍ said...

നന്നായി...

Unknown said...

ഇവിടെ വന്ന് കവിത വായിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയും അല്ലാതെയും കടന്നു പോയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി....

ആഗസ്ത് 15ന് 60 വയസ്സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യമെന്ന വൃദ്ധസ്വരം നിങ്ങളെല്ലാം കേട്ടല്ലോ....

jaya said...

VERRY VERRY GOOD.

jaya said...

GOOD VERRY VERRY GOOD VISWASREE.