Tuesday, March 13, 2007

പ്രിയസഖീ നിനക്കായ്

ചന്ദ്രഗിരിപ്പുഴയിലെ കുഞ്ഞോളങ്ങള്‍
ചാഞ്ഞതെങ്ങോലയില്‍ തൊട്ടുതലോടുമ്പോള്‍
ചന്ദനഗന്ധം വഹിച്ചെത്തും കാറ്റിന്നു
മൂളുന്ന വരി നിന്റെ നിശ്വാസമോ സഖീ
[ചന്ദ്രഗിരി........

കാലങ്ങളെത്രയൊഴുകിയകന്നാലും
മോഹങ്ങളെത്ര മയങ്ങിക്കിടന്നാലും
മൂകം വിപഞ്ചിക പാടുമെന്‍ നെഞ്ചിലെ
ശാരിക നിത്യമാം നിദ്ര പൂകും വരെ.
[ചന്ദ്രഗിരി........

പുഞ്ചിരി പെയ്യുന്ന പൂനിലാവെട്ടം
പരിരംഭണം ചെയ്ത് കൂടെ നില്‍ക്കുമ്പോള്‍
പാതിരാമുല്ല വിരിയുന്ന നിന്നുടെ
മാനസപ്പൂങ്കാവനത്തില്‍ വിടര്‍ന്നൊരു
ചെമ്പനീര്‍പ്പൂവിനായ് കാത്തിരിക്കുന്നു ഞാന്‍
ഇന്നു സ്വപ്നത്തേരിലേറി വരില്ലെ നീ.
[ചന്ദ്രഗിരി........

4 comments:

Unknown said...

കൂട്ടുകാരെ,
ഇവിടൊരു ഗാനത്തിന്റെ വരികള്‍ കുറിച്ചിട്ടിരിക്കുന്നു
“പ്രിയസഖീ നിനക്കായ്”
വായിച്ചഭിപ്രായം പറയാന്‍ ഏവരേയും ക്ഷണിക്കുന്നു.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ഗാനം നാന്നായി. പല്ലവിയില്‍ നാലുവരി, അനുപല്ലവിയില്‍ നാലുവരി; ചരണത്തിലും അതുതന്നെയല്ലേ നല്ലത്‌... പൊതുവാള്‍ജീ?

ചന്ദ്രസേനന്‍ said...

നല്ല വരികള്‍..ഇതു പാടികേള്‍ട്ടാലെ അതിന്റെ ശരിയായ സൌന്തര്യം ആസ്വദിക്കാന്‍ കഴിയുകയൊള്ളു എന്നുതോന്നുന്നു....

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഈ ഗാനം ശ്രീ കല്ലറ ഗോപന്റെ ശബ്ദത്തില്‍
ഇവിടെകേള്‍ക്കാം