92ല്‍ കേരളോത്സവത്തിന് വേണ്ടി ഞങ്ങള്‍ കരിവെള്ളൂര്‍ മുരളി രചിച്ച ‘വിശ്വനാഥന്‍ ഓടിക്കൊണ്ടിരിക്കുന്നു ‘ എന്ന നാടകമെടുത്തപ്പോള്‍ അതിന് വേണ്ടി ഞാനെഴുതിയ ഒരു ഗാനത്തിന്റെ വരികളാണ് .സ്‌നേഹധനനായ അച്ഛന്‍ മൃതിക്കു കീഴടങ്ങിയതും ഇതെഴുതിയ അതേ കാലത്തായിരുന്നു.
ഇവിടെ, ഇത് എല്ലാ അമ്മമാര്‍ക്കുമായി,
അറിവിന്റെ കേദാരമലിവിന്റെ കൂടാരം
അനശ്വരയെന്നും നീയമ്മേ
അര്‍ത്ഥാന്തരങ്ങളിലൊഴുകുമീ ലോകത്തില്‍
അതുല്യയായ് വാഴ്ക നീയമ്മേ
മര്‍ത്യന്റെ വേദന മറ്റാരു കാണും
മിഴിനീര്‍കണമാരു തുടയ്ക്കും
മടിത്തട്ടൊരുക്കി മാറോടു ചേര്‍ത്ത്
താരാട്ടു പാടിയാരുറക്കും
സ്‌നേഹത്തിന്‍ തെളിനീരുറവയായി
ത്യാഗത്തിന്‍ കല്‍ക്കണ്ടമധുരിമയായ്
സര്‍വ്വംസഹയായ ഭൂമിയായി
വരജന്മമേകിയൊരമ്മയല്ലേ
11 comments:
പ്രിയരെ,
ഇവിടൊരു കവിതയുണ്ടേ...
ഒരുപാടുമ്മ തന്ന് നമ്മളെ ലാളിച്ച് വളര്‍ത്തിയ അമ്മമാര്‍ക്കു വേണ്ടി കുറച്ചു വരികള്‍
അമ്മയ്ക്കൊരുമ്മ
ammayepole thanne ee ammakkavithayum
അമ്മ സ്നേഹവും, സാന്ത്വനവും,ആകുന്നു.അമ്മ എല്ലാ വേദനകളേയും ഏറ്റു വാങ്ങുന്നവളാകുന്നു.
അമ്മയായെങ്കിലും അമ്മയെന്ന് തോന്നാത്ത അമ്മയ്ക്കും ഈ കവിത വായിച്ചപ്പോള്‍ ഒരാശ്വാസം. ഒപ്പം തീരാത്ത
കുറ്റബോധവും. നന്നായിരിക്കുന്നു, പൊതുവാളേ..
പൊതുവാളേ...അമ്മയെപ്പറ്റിയുള്ള കവിത വായിച്ചു..ഇഷ്ടപ്പെട്ടു...
..അമ്മ...കുഞ്ഞുമനസ്സില്‍ സ്നേഹത്തിന്റെ ആദ്യാക്ഷരം കുറിയ്ക്കുന്നവര്‍....ഇളം മനസ്സില്‍ നേരിന്റേയും നെറികേടിന്റേയും വേലി തിരിച്ചുകൊടുക്കുന്നവര്‍...പതം വന്ന മനസ്സുകള്‍ക്ക് എപ്പോഴുമൊരു സാന്ത്വനമായി കൂടെനില്‍ക്കുന്നവര്‍....അങ്ങനെ എല്ലാവരുടേയും മനസ്സില്‍ അമ്മ നിറഞ്ഞുനില്‍ക്കുന്നു...
...നന്ദി.
അമ്മയ്ക്കൊരുമ്മ നല്‍കി സാന്ത്വനമാകാന്‍ എത്തിയ എല്ലാവര്‍ക്കും നന്ദി.
മനു:)
അമ്മയാണാദ്യ ഗുരു.
അനംഗാരി:)
അമ്മയാകുന്നതു മുതല്‍ അവള്‍ക്കു വേദനയാകുന്നു മക്കള്‍.
അഡ്വ.സക്കീന:)
ഈ കവിത മന്‍സ്സിനാശ്വാസം തന്നു എന്നറിഞ്ഞപ്പൊള്‍ സന്തോഷമായി. കുറ്റബോധത്തിന് കാരണമായ സംഭവത്തില്‍ പശ്ചാത്താപമുണ്ടെങ്കില്‍ കുറ്റബോധം എക്കാലവും അലട്ടില്ല.
കൊച്ചുഗുപ്താ:)
ആ വേലി തിരിക്കുന്ന പ്രക്രിയ ആണ് മനുഷ്യജീവിതത്തിന്റെ അടിത്തറ എന്നു ഞാനും വിശ്വസിക്കുന്നു.
എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി.
നന്നായിരിക്കുന്നു പൊതുവാള്‍ജീ, മനസ്സ് ഒന്നു തണുത്തതു പോലെ
നന്നായി പൊതുവാളേ .... അമ്മയ്ക്കു പകരമാവാന്‍ അമ്മയ്ക്കേ കഴിയൂ..
അമ്മയെ അറിയാന്‍ എത്തിയ
പണിക്കര്‍ സാര്‍ :)
അപ്പൂ :)
നന്ദി.
അമ്മയല്ലാതൊരു ദൈവമുണ്ടോ,
അതിലും വലിയൊരു കോവിലുണ്ടോ...
എന്ന പാട്ട് കേട്ടാണ് വളരെ ചെറിയ പ്രായത്തില്‍ത്തന്നെ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.
പൊതുവാളേ ഒത്തിരി ഇഷ്ടമായി ഈ കവിത.
പൊതുവാളേ,
നന്നായിട്ടുണ്ട് കവിത.
ഇതു പോലെയൊന്ന് ഞാനും പോസ്റ്റ് ചെയ്തിരുന്നു.
http://chinthukal.blogspot.com/2007/01/blog-post.html
ഇനിയും എഴുതുക.
സസ്നേഹം
ദൃശ്യന്‍
Post a Comment