Tuesday, February 20, 2007

ഗാനം

സ്വപ്നത്തിന്‍ ചില്ലുജാലകം തുറന്നു നീ
സൌവര്‍ണ്ണ സന്ധ്യേ പുഞ്ചിരിച്ചു മെല്ലെ
വര്‍ണ്ണങ്ങള്‍ പൂക്കുമാരാമമായ് മനം
കാത്തിരുന്നു നിന്നെ നീയെന്റെയല്ലേ
ജീവിതം പൂക്കും സുഗന്ധം പരത്തും
ആ സുഗന്ധമേകുമെന്നുമാഘോഷവേള
[സ്വപ്നത്തിന്‍ ........
കണ്ടു ഞാന്‍ നിന്റെ മിഴിയിലെ നക്ഷത്രത്തിളക്കം
കണ്മണീ നീയറിയുകില്ലെന്റെ ഹൃദയപ്പെരുക്കം
മഞ്ഞുതുള്ളി പോലെ കുളിരു കൊണ്ടു മൂടാന്‍
മഞ്ജിമേ പോരു നീ മനസ്വിനിയായി
മാഘമാസം വന്നല്ലോ മാകന്ദം പൂത്തല്ലോ
മധുമൊഴീ പ്രിയതോഴിയായ് നീ വരില്ലേ
[സ്വപ്നത്തിന്‍..........
ശ്രുതിലയവാഹിയം കുളിര്‍കാറ്റേ നീയെന്റെ
സഖിയുടെ പ്രേമഗാനം കേള്‍പ്പിക്കുകില്ലേ
കളകളമൊഴുകും പുഴയുടെ ശ്രുതിയിലെന്‍
പ്രിയതമ പാടുന്ന മധുരാനുരാഗം
സ്വരമഴയായ് പെയ്തിറങ്ങുമീ സന്ധ്യയില്‍
സ്വപ്നങ്ങളേ ഇനി മയങ്ങാം മധുരസ്മരണകളേ മടങ്ങാം
[സ്വപ്നത്തിന്‍...........


ഒരനുരാഗഗാനം ആര്‍ക്കും പാടാം.........

6 comments:

Unknown said...

പ്രണയം പൂവാലന്റെ ദിവസം മാത്രം ആഘോഷിക്കപെടേണ്ടതല്ലെന്നാണെന്റെ വിശ്വാസം. അതെന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ക്കു പാടാന്‍ ഇതാ ഒരു ഗാനം.

“സ്വപ്നത്തിന്‍ ചില്ലുജാലകം തുറന്നു നീ
സൌവര്‍ണ്ണ സന്ധ്യേ പുഞ്ചിരിച്ചു മെല്ലെ“

സഞ്ചാരി said...

ഈ പാട്ട് ആരെങ്കിലുമൊന്ന് പാടികേല്‍പ്പിച്ചിരുന്നുവെങ്കില്‍.

അനംഗാരി said...

പാട്ടുകൊള്ളാം.ഈണം കിട്ടുമോന്ന് നോക്കട്ടെ.പണിക്കര്‍ സാറിനെ കൊണ്ട് പാടിക്കാന്‍ ശ്രമിക്കാം.

വേണു venu said...

പൊതുവാളേ നല്ല വരികള്‍.പാടികേള്‍ക്കാന്‍ മനോഹരമായിരിക്കും.

സാരംഗി said...

നല്ല വരികള്‍..പൊതുവാളേ..ഈണം നല്‍കി പാടിയാല്‍ മനോഹരമായിയ്ക്കും..

Unknown said...

പുതിയ വരികള്‍ വായിക്കനിവിടെത്തിയ,

സഞ്ചാരി:)

അനംഗാരി:)

വേണു:)

സാരംഗി:)

എല്ലാവര്‍ക്കും നന്ദി.
ഇതിന്റെ പല്ലവി പണിക്കര്‍സാര്‍ ഈണം നല്‍കി കവിയരങില്‍ (http://kaviyarang.blogspot.com/2007/02/blog-post_22.html)ഇട്ടിട്ടുണ്ട് .കേള്‍ക്കുമല്ലോ.താമസിയാതെ പൂര്‍ണ്ണമായും പാടിക്കേള്‍പ്പിക്കാമെന്ന് സാറ് ഏറ്റിട്ടുണ്ട്.

എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി.