മിഴിനീരിലലയുന്ന നൌകയീ ജീവിതം
തുഴ പോലുമില്ലാതെയുഴറുന്നു മാനസം
ശ്രുതിഭംഗമില്ലാതെ പാടുവതെന്നിനി
ഹൃദയതാളം പോലുമവതാളമകുമ്പോള്‍
വ്യര്‍ത്ഥമോഹങ്ങള്‍ തന്‍ സ്വപ്നതീരം തേടാന്‍
വിരിയുന്ന പുലരി തന്‍ പുഞ്ചിരി കാണുവാന്‍
വെമ്പുന്ന നീലനിശീഥമേ ഈ വഞ്ചി-
യണയുന്ന തീരമേതെന്നു നീയറിയുമോ?
ലക്ഷ്യം മരീചികയായ് തെന്നി മാറവേ
സ്വപ്നങ്ങളിരുളിന്റെ ഗഹ്വരം തേടവേ
ശുക്രനക്ഷത്രവും കണ്ണടക്കുന്നുവോ?
ശൂന്യമാമിരുളിലീ തോണി മുങ്ങുന്നുവോ?
വിധിയുടെ വിളയാട്ടത്തില്‍ പ്രതീക്ഷയറ്റ് ജീവിതം വഴിമുട്ടി നില്‍ക്കുന്ന ഒരു ദുരന്ത കഥാപാത്രത്തിന്റെ നേര്‍ത്തു നേര്‍ത്തില്ലാതാവുന്ന ദയനീയസ്വരം.
8 comments:
ബൂലോഗരെ,
വിധിയുടെ വിളയാട്ടത്തില്‍ പ്രതീക്ഷയറ്റ് ജീവിതം വഴിമുട്ടി നില്‍ക്കുന്ന ഒരു ദുരന്ത കഥാപാത്രത്തിന്റെ നേര്‍ത്തു നേര്‍ത്തില്ലാതാവുന്ന ദയനീയസ്വരം.
ഒരു ശോകഗാനം
good
ശോകഗാനം നന്നായിട്ടുണ്ട്. :)
ദുഃഖം നന്നായി എന്നെഴുതുന്നതു് പന്തിയല്ല.
വരികള്‍ ഇഷ്ടപ്പെട്ടു.:)
ദു;ഖത്തിന്റെ ആഴം ശരിയ്ക്കും ഉള്‍ക്കൊണ്ട് എഴുതിയ ഗാനം, വളരെ നന്നായിട്ടുണ്ട്..
പൊതുവാള്‍ അസ്സലായിട്ടുണ്ട്...
പൊതുവാള് മാഷെ, ഞാനിതു ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു, കുറെനേരമായി. എത്ര നല്ല വരികള്‍.. കാണാന്‍ വൈകി. ചൊല്ലാന്‍ നല്ല രസം..
അവിവേകം ക്ഷമിക്കുമെങ്കില്‍ ചൊല്ലിനോക്കിയപ്പോള്‍ തോന്നിയ ഒരു കല്ലുകടി പറഞ്ഞുകൊള്ളട്ടെ!..
ശ്രുതിഭംഗമില്ലാതെ പാടുവതെന്നിനി
ഹൃദയതാളം പോലുമവതാളമകുമ്പോള്‍
എന്നിടത്ത് ഹൃദയതാളം പോലുമവതാളമാകവെ എന്നായിരുന്നെങ്കില്‍ മുറിഞ്ഞുപോകാതെ തന്നെ ചൊല്ലാന്‍ കഴിഞ്ഞേനെ!..
അവിവേകമെങ്കില്‍ ക്ഷമിക്കുക. (ഞാനൊരു ശിശു)
ഇവിടെ വന്ന് ശോകഗാനം വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി.
ശിശു പറഞ്ഞത് അവിവേകമൊന്നുമല്ല.
അഭിപ്രായം പറയാനാണല്ലോ ഇതിവിടെ തുറന്നിട്ടിരിക്കുന്നത്.
താങ്കള്‍ ചൊല്ലുമ്പോള്‍ അര്‍ത്ഥാന്തരമുണ്ടാകാതെ ഏതു മാറ്റങ്ങളും അനുവദിക്കപ്പെട്ടിരിക്കുന്നു.:)
Post a Comment