വിരഹകാലത്തിന്റെ വേദനച്ചെപ്പില്‍-
നിന്നൂര്‍ന്നുടയുന്ന കണ്ണുനീര് മുത്തുകള്‍
വികലമായ കിനാക്കള്‍ തന് തുണ്ടുകള്‍
സകലകാലത്തിന്‍ കാതര സ്മരണകള്‍.
ദുരിതഭൂതത്തിന്‍ താരാട്ട് ശൈശവം
ഏട്ടിലെപ്പയ്ക്കളെ മേയ്ച്ചൊരു കൌമാരം
പാട്ടില്‍ മയങ്ങിയ പാന്ഥന്റെ യൌവനം
സ്വര്‍ണ്ണ നഗരത്തില്‍ ശിക്ഷയീ വാര്‍ദ്ധക്യം.
കരുണ കാട്ടിയ കാവ്യമരന്ദവും
കനിവായ് വീശിയൊരമ്മ തന് തേങ്ങലും
നിനവില്‍ നിന്നു മറയുന്നുവോയിന്നു
നനവു വറ്റിയ തടിനിയോ മാനസം?.
സ്വരമരാളങ്ങള്‍ നര്‍ത്തനമാടിയ
കണ്ഠമിന്നതിന്‍ വാതിലടയ്ക്കുന്നു.
സ്വയമൊരര്‍ച്ചനാപുഷ്പമായ് മണ്ണിതില്‍
കത്തിയമരുവാന്‍ കാലം വിളിക്കുന്നു.
സ്വര്‍ഗ്ഗമെന്ന സ്വപ്നത്തിന്റെ വേദിയില്‍
കാത്തിരുന്നു മടുത്തുവോ പ്രിയതമേ?
സ്വപ്നമേഘത്തിന്‍ വര്‍ണ്ണച്ചിറകുമായ്
യാത്രയാകുന്നു പ്രിയതമനിന്നിതാ...
11 comments:
നൂലിഴ പൊട്ടി ആകാശത്തു പറന്നു കൊണ്ടിരുന്ന പട്ടത്തിനും എവിടെയെങ്കിലും നിലം പതിച്ചേ മതിയാവൂ...
ഇതാ ഇവിടൊരു കവിത “പൊട്ടിയ പട്ടം“
നൊമ്പരം പകരുന്ന വരികള്‍...
നൂലിഴപൊട്ടിയ പട്ടങ്ങള്ക്കെല്ലാം ഒരു സേഫ് ലാന്‍ഡിങ്ങ് ഉണ്ടാവട്ടെ!
ജൂസ് അല്‍ ഹിന്ദ് :)
നല്ല കവിത,പട്ടങ്ങളെല്ലാം നല്ലയിടത്ത് തന്നെ പതിക്കട്ടെ
കവിത ഇഷ്ടായി പൊതുവാള്‍ജി.
ഇക്കാസെ, പൊട്ടിയ പട്ടത്തിന് പിന്നെ എവിടെ സേഫ് ലാന്റിങ്? അതു കാറ്റിനൊത്ത് ഉയരങ്ങളിലേക് പറന്ന്, കീറി പറഞ്ഞ്, ചട്ടക്കൂടുമാത്രമാവുമ്പോള് ഭൂമിയിലേക്ക് പതിക്കുകയല്ലേ പതിവ്?
ഇഷ്ടമായി
ഒരുപാട്...
നല്ല വരികള്‍...
ഇഷ്ടമായി...
നന്നായി പൊതുവാളേ....
അസ്സലായി മാഷേ...
breezy lines pothuvali ji
പൊതുവാള്‍ജീ, നന്നായിട്ടുണ്ട്.
ഇവിടെ വന്ന് നൂലിഴപൊട്ടിയ പട്ടത്തെ വീക്ഷിച്ച് അഭിപ്രായങ്ങള്‍ പറഞ്ഞ
അഗ്രജന്:)
വല്ല്യമ്മായി:)
കുറുമാന്:)
ദ്രൌപതി വര്‍മ്മ:)
ശ്രീ:)
തമനു:)
ഇത്തിരി:)
ജി മനു:)
കുട്ടുമന്‍ മടിക്കൈ:)
അതു പോലെ വായിച്ച് കമന്റാതെ പോയവര്‍ക്കും ഞാനെന്റെ നന്ദി രേഖപ്പെടുത്തുന്നു.
(പുതിയൊരു പോസ്റ്റ് കൂടിയിടുന്നു )
ഓളവും തീരവും
Post a Comment