കനലല്ലെങ്കിലും കനലടുപ്പാണു ഞാന്‍,
കനിവില്ലെങ്കിലും കത്താതെ വയ്യല്ലോ.
കണ്ണും നിറച്ചെന്നിലൂതിത്തളരവേ,
കണ്ടു ഞാന്‍ നിന്നില്‍പ്പുകയും കനലുകള്‍.
കത്തിപ്പടരുവാന്‍ വെമ്പുന്നൊരോര്‍മ്മകള്‍,
കനവിനെ ചാരമായ് മാറ്റിയ നാമ്പുകള്‍,
കാതില്‍ മുഴങ്ങുന്ന കാല്‍ച്ചിലമ്പൊച്ചകള്‍,
കാതരം നീന്തുന്ന നിന്മിഴിച്ചെപ്പുകള്‍ .
കവിതയില്‍പ്പൂക്കുന്ന പുത്തനുണര്‍വുകള്‍
കാത്തുസൂക്ഷിക്കുകയെന്നേയ്ക്കുമായി നീ.
കര്‍ത്തവ്യമെന്തെന്നു കാട്ടിക്കൊടുക്കുവാന്‍
കല്പാന്തകാലം വരെ നിലകൊള്ളുക.
വല്ല്യമ്മായിയുടെ കൊച്ചു കവിത കനല് വായിച്ചപ്പോള്‍ ഉള്ളിലുയര്‍ന്ന പുക ഈ രൂപത്തില്‍ ബഹിര്‍ഗമിക്കുന്നു. അഭിപ്രായങ്ങള്‍ക്കു സ്വാഗതം.
10 comments:
ഇവിടൊരു കൊച്ചു കവിത ‘കനലടുപ്പ്’
വല്ല്യമ്മായിയുടെ കൊച്ചു കവിത കനല് വായിച്ചപ്പോള്‍ ഉള്ളിലുയര്‍ന്ന പുക ഈ രൂപത്തില്‍ ബഹിര്‍ഗമിക്കുന്നു. അഭിപ്രായങ്ങള്‍ക്കു സ്വാഗതം.
കര്‍ത്തവ്യമെന്തെന്നു കാട്ടിക്കൊടുക്കുവാന്‍
കല്പാന്തകാലം വരെ നിലകൊള്ളുക.
കണലടുപ്പിന്റെ സമീപം ഞാനും കാത്തിരിക്കുന്നു...
പൊതുവാളേ നന്നായിരിക്കുന്നു.
പൊതുവാളേ.... നല്ല കവിത (പൂര്‍ണ്ണം തന്നെ!!)
കത്തിപ്പടരുവാന്‍ വെമ്പുന്നൊരോര്‍മ്മകള്‍,
കനവിനെ ചാരമായ് മാറ്റിയ നാമ്പുകള്‍,
പൊതുവാളേ, നന്നായിരിക്കുന്നു.:)
"കനലല്ലെങ്കിലും കനലടുപ്പാണു ഞാന്‍,
കനിവില്ലെങ്കിലും കത്താതെ വയ്യല്ലോ.
കണ്ണും നിറച്ചെന്നിലൂതിത്തളരവേ,
കണ്ടു ഞാന്‍ നിന്നില്‍പ്പുകയും കനലുകള്‍."
ചാരം മൂടിയ കനലിന്റെ കട്ടയെ
ഊതിതെളിയിക്കാന് വെമ്പുന്ന പൊതുവാളേ
‘കനലടുപ്പ്’ കവിത കെങ്കേമം.
"കവിതയില്‍പ്പൂക്കുന്ന പുത്തനുണര്‍വുകള്‍
കാത്തുസൂക്ഷിക്കുകയെന്നേയ്ക്കുമായി നീ.
കര്‍ത്തവ്യമെന്തെന്നു കാട്ടിക്കൊടുക്കുവാന്‍
കല്പാന്തകാലം വരെ നിലകൊള്ളുക".
പൊതുവാളേ..നന്നായിരിയ്ക്കുന്നു കവിത..
കനലടുപ്പിനരികിലെത്തി അതിന്റെ ഉള്ളിന്റെ വേവറിയാന്‍ ശ്രമിച്ച
ഇത്തിരിവെട്ടം:)
നന്ദി.
ഉഷ്ണം ഉഷ്ണേന ശാന്തി എന്നാണോ?
അപ്പു:)
അല്ലെങ്കിലെവിടാണ് പൂര്‍ണ്ണത? അതാപേക്ഷികമല്ലേ?
വേണു:)
അഭിപ്രായത്തിന് നന്ദി.
ചുള്ളിക്കാലെ ബാബൂ:)
നിന്റെയുള്ളിലും ഇതു പോലൊരെണ്ണമെരിയുന്നില്ലേ?
സാരംഗീ:)
നന്ദ്രി വീണ്ടും വരിക.
ബാക്കി വായിച്ച് അഭിപ്രായിക്കാനൊക്കാതെ ത്രിച്ചു പോയവര്‍ക്കും നന്ദി.
കനലെടുത്ത് അടുപ്പിലിട്ട് ഊതിയൂതി കത്തിച്ചാലേ അതിനെ കൊണ്ട് പ്രയോജനമുള്ളൂ അതാകും അപ്പു ഉദ്ദേശിച്ചത്,എന്റെ പോസ്റ്റിന് കെവിന്റെ കമന്റ് കണ്ടില്ലെ,കനലു കൊണ്ട് വിരിയിച്ച മറ്റൊരു കാവ്യ ഭാവന. :)
വല്ല്യമ്മായി:)
നന്ദി.
കനലടുപ്പില് തന്നെയാണ് കൂടുതല്‍ പോഷകങ്ങള്‍ നിറഞ്ഞ കവിതക്കതിരുകള് വിരിയുക എന്നു തന്നെയാണു ഞാനും വിശ്വസിക്കുന്നത്.
അതിരാവിലെ ഈ കവിത വായിച്ച് എന്റെ ഉള്ളിലെ കനല് എരിയാന്‍ തുടങ്ങിയിരിക്കുന്നു,തല പുകയാനും:)
Post a Comment