Thursday, May 3, 2007

കാറ്റേ വാ കിളിയേ വാ(മറ്റൊരു ഗാ‍നം)

കാറ്റേ വാ കിളിയേ വാ കാട്ടില്‍ വിടരും മലരേ വാ
കാര്‍ത്തുമ്പിപ്പെണ്ണിന്റെ കല്ല്യാണം കൂടാന്‍ വാ
മാനത്തു പടര്‍ന്നൊരു മുല്ല മലര്‍മുത്തുകളാല്‍ ചിരി തൂകി
മണവാളനെ സ്വപ്നംകണ്ട് മതിമുഖിയാളൊന്നു മയങ്ങി
കാറ്റേ വാ......
മധുമാസമേ നീ കണ്ടുവോ ചിരി തൂകി നില്‍ക്കും സന്ധ്യയെ
സ്വരരാഗമാല കോര്‍ക്കുമോ കിളിജാലമേ സ്വനങ്ങളാല്‍
വെയില്‍ കായുവാന്‍ വരുന്നൊരീവരയാടുകള്‍ക്കുമുത്സവം
മല പൂത്തുലഞ്ഞ വേളയില്‍ മിഴികള്‍ക്കു ദൃശ്യ വിസമയം
കാറ്റേ വാ
മഴവില്‍ക്കൊടിയഴകിലണിഞ്ഞ് മധുവിധുവിന്‍ നറുതേനുണ്ട്
മലമുകളില്‍ ചുറ്റിനടക്കും മാരിക്കാര്‍മുകിലേ വായോ
മിഴിനീരിന്‍ തുള്ളികള്‍ തൂകി മാനിനിയെക്കുളിരണിയിക്കൂ
മൃദുരവമായൊഴുകിയണഞ്ഞീ മംഗളദിനമുജ്ജ്വലമാക്കൂ
കാറ്റേ വാ

6 comments:

Unknown said...

പ്രിയ ബൂലോഗ സഹോദരങ്ങളേ,

ഇവിടൊരു പുതിയ പോസ്റ്റ് നാട്ടുന്നു

“കാറ്റേ വാ കിളിയേ വാ“( ഒരു ഗാനം

സു | Su said...

ഇത് പാടി ഇടുന്നില്ലേ?

Unknown said...

സു :)
എഴുത്തു മാത്രമേ എനിക്ക് വശമുള്ളൂ കൊള്ളാവുന്നതാണെങ്കില്‍ പാടാനറിയാവുന്നവര്‍ പാടട്ടെ......

സു | Su said...

ഈണം കൊടുത്ത് പാടി ഇടാന്‍ പറ്റുന്നവര്‍, പാടി ഇടുമായിരിക്കും. :)

qw_er_ty

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പൊതുവാള്‍ജീ,

താങ്കളുടെ ചദ്രഗിരിപ്പുഴയുടെ എന്ന ഗാനം ശ്രീ കല്ലറ ഗോപന്‍ പാടിയതു കേട്ടില്ലേ? ഞാനും അതില്‍ ഒരു കൈവച്ചിരുന്നു ഒന്നു, സ്വല്‍പം വ്യത്യാസം വരുത്തി. അതിന്റെ ലിങ്ക്‌ താങ്കളുടെ പോസ്റ്റില്‍ തന്നെ കമന്റയും കൊടുത്തിരുന്നു. ഞാന്‍ മെയിലും ചെയ്തിരുന്നു കിട്ടിയില്ലേ?
ഇതും നന്നായിട്ടുണ്ട്‌

Unknown said...

പണിക്കര്‍ സാര്‍ ,

സൂ,

ഇവിടെ വന്ന് വായിച്ചതിനും അഭിപ്രായിച്ചതിനും ,നന്ദി.വീണ്ടും വരിക.