ചന്ദ്രിക നീരാട്ടിനിറങ്ങി
ചന്ദ്രഗിരീ നിന്‍ ഓളങ്ങളില്‍
ചന്ദനം പൂക്കുന്ന താഴ്വരയില്‍
ചാമരം വീശി തളിര്‍തെന്നല്‍
[ചന്ദ്രിക നീരാട്ടിനിറങ്ങി..........
ഇന്ദുമുഖീ നിന്‍ നീള്‍മിഴിപ്പൊയ്കയില്‍
ഇന്ദീവരമായ് വിടരാന്‍ കൊതിപ്പു ഞാന്‍
സുന്ദരമാമീ പൌര്‍ണ്ണമി നിന്നുടെ
മന്ദഹാസമോ മാന്ത്രിക സ്പര്‍ശമോ?
[ചന്ദ്രിക നീരാട്ടിനിറങ്ങി...........
പൊന്‍കണിയൊരുക്കീ പുലര്‍കാല ചന്ദ്രന്‍
പൊന്‍ഹാരമണിഞ്ഞൊരുങ്ങീ കണിക്കൊന്ന
പൂമകളേ നീയുണരൂ ഇന്നെന്റെ
പൂവാടിയില്‍ സ്നേഹ സുഗന്ധമായൊഴുകൂ
[ ചന്ദ്രിക നീരാട്ടിനിറങ്ങി...........
************************************************
ആരെങ്കിലും പാടിക്കേള്‍ക്കാന്‍ പറ്റിയിരുന്നെങ്കില്‍.........