ഇരട്ടകളിലൊരാള്‍ ഞാന്‍
വയസ്സ് അറുപത് കഴിയുന്നു
തിരിഞ്ഞു നോക്കാന്‍ പേടിയാകുന്നു
മുന്നോട്ടുള്ള കാഴ്ചയ്ക്കൊരവ്യക്തത
അമ്മയ്ക്ക് കാലനായിപ്പിറന്ന സഹോദരന്‍
മക്കളുടെ ചങ്ങലയില്‍
പീഠാനുഭവങ്ങള്‍ ഏറ്റുവാങ്ങി
നരകിക്കുകയാണ്
എന്നു കേള്‍ക്കുന്നു.
ശൈശവം വെറുക്കുന്നൊരോര്‍മ്മ
മാതാവിനു പിന്നാലെ
പിതാവിന്റെ അരും കൊലയും
അതിജീവനത്തിന്റെ ദുരന്തസ്മരണകളും
യൌവനം കൊള്ളാം
ചങ്കൂറ്റത്തൊടെ സ്വന്തം കാലില്‍
ഏതാള്‍ക്കൂട്ടത്തിലും വ്യക്തിത്വം വിളിച്ചോതി
നിരാലംബര്‍ക്ക് കൈത്താങ്ങായി
പിന്നെപ്പൊഴോ, സിരയില്‍
അണുക്കളായ് കാപട്യമെത്തിപ്പെട്ടു.
വ്രണങ്ങള്‍ ശരീരത്തില്‍
അങ്ങിങ്ങു ജീര്‍ണ്ണിക്കയായ്
ഒഴിയും കട്ടില്‍ കിട്ടാന്‍
അച്ഛന്റെ മരണത്തെ
വരവേല്‍ക്കുന്ന മക്കള്‍
തന്നുടെ കാലമായി.
സ്വത്വമെന്നൊരു ധനം
പണയം വെച്ചു
പണ്ടു കൊള്ളതന്നവാസാനമമ്മയെ
കൊന്നുതിന്ന കള്ളന്റെ മുന്നിലവര്‍.
എന്നെയുമവന്റെ ചങ്ങലയ്ക്കുള്ളില്‍
പൂട്ടുന്നതെന്നാണാവോ?.
കൊച്ചു മക്കളേ,
നിങ്ങളറിയണം
ഈ വൃദ്ധന്റെ മനോനില
ചങ്ങലയ്ക്കു ഭ്രാന്തു പിടിക്കാതെ സൂക്ഷിക്കണം.
ഈ വിശ്വത്തിലെ ഒരു കണിക മാത്രമായ ഞാനും ചിലത് കാണുന്നു വെറുതെ ചിലതൊക്കെ ചിന്തിക്കുന്നു. ഇവിടെ എന്റെ ചില തോന്ന്യാക്ഷരങ്ങള്‍.
Sunday, July 29, 2007
Thursday, July 12, 2007
ഒരു ശോകഗാനം
മിഴിനീരിലലയുന്ന നൌകയീ ജീവിതം
തുഴ പോലുമില്ലാതെയുഴറുന്നു മാനസം
ശ്രുതിഭംഗമില്ലാതെ പാടുവതെന്നിനി
ഹൃദയതാളം പോലുമവതാളമകുമ്പോള്‍
വ്യര്‍ത്ഥമോഹങ്ങള്‍ തന്‍ സ്വപ്നതീരം തേടാന്‍
വിരിയുന്ന പുലരി തന്‍ പുഞ്ചിരി കാണുവാന്‍
വെമ്പുന്ന നീലനിശീഥമേ ഈ വഞ്ചി-
യണയുന്ന തീരമേതെന്നു നീയറിയുമോ?
ലക്ഷ്യം മരീചികയായ് തെന്നി മാറവേ
സ്വപ്നങ്ങളിരുളിന്റെ ഗഹ്വരം തേടവേ
ശുക്രനക്ഷത്രവും കണ്ണടക്കുന്നുവോ?
ശൂന്യമാമിരുളിലീ തോണി മുങ്ങുന്നുവോ?
വിധിയുടെ വിളയാട്ടത്തില്‍ പ്രതീക്ഷയറ്റ് ജീവിതം വഴിമുട്ടി നില്‍ക്കുന്ന ഒരു ദുരന്ത കഥാപാത്രത്തിന്റെ നേര്‍ത്തു നേര്‍ത്തില്ലാതാവുന്ന ദയനീയസ്വരം.
തുഴ പോലുമില്ലാതെയുഴറുന്നു മാനസം
ശ്രുതിഭംഗമില്ലാതെ പാടുവതെന്നിനി
ഹൃദയതാളം പോലുമവതാളമകുമ്പോള്‍
വ്യര്‍ത്ഥമോഹങ്ങള്‍ തന്‍ സ്വപ്നതീരം തേടാന്‍
വിരിയുന്ന പുലരി തന്‍ പുഞ്ചിരി കാണുവാന്‍
വെമ്പുന്ന നീലനിശീഥമേ ഈ വഞ്ചി-
യണയുന്ന തീരമേതെന്നു നീയറിയുമോ?
ലക്ഷ്യം മരീചികയായ് തെന്നി മാറവേ
സ്വപ്നങ്ങളിരുളിന്റെ ഗഹ്വരം തേടവേ
ശുക്രനക്ഷത്രവും കണ്ണടക്കുന്നുവോ?
ശൂന്യമാമിരുളിലീ തോണി മുങ്ങുന്നുവോ?
വിധിയുടെ വിളയാട്ടത്തില്‍ പ്രതീക്ഷയറ്റ് ജീവിതം വഴിമുട്ടി നില്‍ക്കുന്ന ഒരു ദുരന്ത കഥാപാത്രത്തിന്റെ നേര്‍ത്തു നേര്‍ത്തില്ലാതാവുന്ന ദയനീയസ്വരം.
Subscribe to:
Posts (Atom)