കനലല്ലെങ്കിലും കനലടുപ്പാണു ഞാന്‍,
കനിവില്ലെങ്കിലും കത്താതെ വയ്യല്ലോ.
കണ്ണും നിറച്ചെന്നിലൂതിത്തളരവേ,
കണ്ടു ഞാന്‍ നിന്നില്‍പ്പുകയും കനലുകള്‍.
കത്തിപ്പടരുവാന്‍ വെമ്പുന്നൊരോര്‍മ്മകള്‍,
കനവിനെ ചാരമായ് മാറ്റിയ നാമ്പുകള്‍,
കാതില്‍ മുഴങ്ങുന്ന കാല്‍ച്ചിലമ്പൊച്ചകള്‍,
കാതരം നീന്തുന്ന നിന്മിഴിച്ചെപ്പുകള്‍ .
കവിതയില്‍പ്പൂക്കുന്ന പുത്തനുണര്‍വുകള്‍
കാത്തുസൂക്ഷിക്കുകയെന്നേയ്ക്കുമായി നീ.
കര്‍ത്തവ്യമെന്തെന്നു കാട്ടിക്കൊടുക്കുവാന്‍
കല്പാന്തകാലം വരെ നിലകൊള്ളുക.
വല്ല്യമ്മായിയുടെ കൊച്ചു കവിത
കനല്‍ വായിച്ചപ്പോള്‍ ഉള്ളിലുയര്‍ന്ന പുക ഈ രൂപത്തില്‍ ബഹിര്‍ഗമിക്കുന്നു. അഭിപ്രായങ്ങള്‍ക്കു സ്വാഗതം.