പോട്ടം പിടുത്തത്തിന്റെ പൊട്ടപ്പരീക്ഷണങ്ങളുടെ ഒന്നാമദ്ധ്യായം
ഈ വിശ്വത്തിലെ ഒരു കണിക മാത്രമായ ഞാനും ചിലത് കാണുന്നു വെറുതെ ചിലതൊക്കെ ചിന്തിക്കുന്നു. ഇവിടെ എന്റെ ചില തോന്ന്യാക്ഷരങ്ങള്‍.
Sunday, March 25, 2007
Tuesday, March 13, 2007
പ്രിയസഖീ നിനക്കായ്
ചന്ദ്രഗിരിപ്പുഴയിലെ കുഞ്ഞോളങ്ങള്‍
ചാഞ്ഞതെങ്ങോലയില്‍ തൊട്ടുതലോടുമ്പോള്‍
ചന്ദനഗന്ധം വഹിച്ചെത്തും കാറ്റിന്നു
മൂളുന്ന വരി നിന്റെ നിശ്വാസമോ സഖീ
[ചന്ദ്രഗിരി........
കാലങ്ങളെത്രയൊഴുകിയകന്നാലും
മോഹങ്ങളെത്ര മയങ്ങിക്കിടന്നാലും
മൂകം വിപഞ്ചിക പാടുമെന്‍ നെഞ്ചിലെ
ശാരിക നിത്യമാം നിദ്ര പൂകും വരെ.
[ചന്ദ്രഗിരി........
പുഞ്ചിരി പെയ്യുന്ന പൂനിലാവെട്ടം
പരിരംഭണം ചെയ്ത് കൂടെ നില്‍ക്കുമ്പോള്‍
പാതിരാമുല്ല വിരിയുന്ന നിന്നുടെ
മാനസപ്പൂങ്കാവനത്തില്‍ വിടര്‍ന്നൊരു
ചെമ്പനീര്‍പ്പൂവിനായ് കാത്തിരിക്കുന്നു ഞാന്‍
ഇന്നു സ്വപ്നത്തേരിലേറി വരില്ലെ നീ.
[ചന്ദ്രഗിരി........
ചാഞ്ഞതെങ്ങോലയില്‍ തൊട്ടുതലോടുമ്പോള്‍
ചന്ദനഗന്ധം വഹിച്ചെത്തും കാറ്റിന്നു
മൂളുന്ന വരി നിന്റെ നിശ്വാസമോ സഖീ
[ചന്ദ്രഗിരി........
കാലങ്ങളെത്രയൊഴുകിയകന്നാലും
മോഹങ്ങളെത്ര മയങ്ങിക്കിടന്നാലും
മൂകം വിപഞ്ചിക പാടുമെന്‍ നെഞ്ചിലെ
ശാരിക നിത്യമാം നിദ്ര പൂകും വരെ.
[ചന്ദ്രഗിരി........
പുഞ്ചിരി പെയ്യുന്ന പൂനിലാവെട്ടം
പരിരംഭണം ചെയ്ത് കൂടെ നില്‍ക്കുമ്പോള്‍
പാതിരാമുല്ല വിരിയുന്ന നിന്നുടെ
മാനസപ്പൂങ്കാവനത്തില്‍ വിടര്‍ന്നൊരു
ചെമ്പനീര്‍പ്പൂവിനായ് കാത്തിരിക്കുന്നു ഞാന്‍
ഇന്നു സ്വപ്നത്തേരിലേറി വരില്ലെ നീ.
[ചന്ദ്രഗിരി........
Subscribe to:
Posts (Atom)